Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മക്കളുടെ മുന്നിലിട്ട് അയൽവാസി പീഡിപ്പിച്ചു

child-abuse-representational-image Representational Image

ന്യൂഡൽഹി∙ രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച് ഡൽഹിയിൽ വീണ്ടുമൊരു മാനഭംഗം കൂടി. ഒന്നര വയസ്സുകാരിയെ തന്റെ മക്കളുടെ മുന്നിലിട്ട് അയൽവാസിയായ മുപ്പത്തിമൂന്നുകാരൻ മാനഭംഗപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നത്. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അയൽവീട്ടിലെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്തു കളിക്കാനാണ് ഒന്നര വയസ്സുകാരി പോയത്.

സംഭവം നടക്കുമ്പോൾ പ്രതിയുടെ ഭാര്യ ടെറസ്സിലായായിരുന്നു. ഒറ്റമുറി വീട്ടിൽ രണ്ടു മക്കളുടെ മുൻപിൽ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ പ്രതി മാനഭംഗപ്പെടുത്തിയത്. പിന്നീടു വീട്ടിലെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവം കണ്ടതിനെത്തുടർന്നു മാതാവ് കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമാകുന്നത്. പൊലീസിനെയും വിവരമറിയിച്ചു.

കുഞ്ഞിന്റെ മാതാവ് വിവാഹമോചിതയാണ്. ഇവർ ഔട്ടർ ഡൽഹിയിൽ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കുഞ്ഞ് ഇപ്പോൾ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കഴിയുകയാണ്.  

related stories