Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി മെട്രോയുടെ മജന്ത ലൈൻ പ്രധാനമന്ത്രി സമർപ്പിച്ചു; നോയിഡയിലേക്ക് 19 മിനിറ്റ്

modi-metro മജന്ത ലൈനിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നു

ന്യൂഡൽഹി∙ ഡല്‍ഹി മെട്രോയുടെ പുതുതായി നിര്‍മിച്ച മജന്ത ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ കൽകജിത് മന്ദിറും നോയിഡയിലെ ബൊട്ടാണിക്കൽ ഗാർഡനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഒഴിവാക്കിയായിരുന്നു ചടങ്ങ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ റാം നായിക് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മോദിയും യോഗിയും മെട്രോയിൽ യാത്ര ചെയ്തു.

ക്ഷണമില്ലാത്തതിനാലാണ് അരവിന്ദ് കെ‍ജ്‍രിവാൾ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഡൽഹി മജന്ത ലൈൻ വരുംതലമുറയ്ക്കായി നിർമിച്ചതാണെന്ന് ഉദ്ഘാടന വേളയിൽ മോദി വ്യക്തമാക്കി. മോദി ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ മെട്രോയാണിത്. നേരത്തെ കൊച്ചി മെട്രോയും ഹൈദരാബാദ് മെട്രോയും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് മജന്ത ലൈന്‍ വഴി 19 മിനിറ്റുകൊണ്ട് നോയിഡയിൽ എത്തിച്ചേരാനാകും.

Metro
related stories