Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയുടെ രേഖകൾ ഹാജരാക്കൂ: ജോയ്സ് ജോർജിനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

Ramesh Chennithala

തൊടുപുഴ∙ മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റക്കാരെ കൂടെക്കൂട്ടിയാണ് മന്ത്രിതല സമിതി സന്ദര്‍ശനം നടത്തിയത്. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണം. വന്‍കിടക്കാര്‍ക്കായി കര്‍ഷകരെ മറയാക്കരുതെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെയാണന്നും ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജിനെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഇടുക്കിയിലെ വിവാദ ഭൂമിയായ നീലക്കുറിഞ്ഞി ഉദ്യാനം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദർശിച്ചു. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന നേതാക്കൾ പരാതികൾ കേൾക്കും. വി.കെ.ഇബ്രാഹം കുഞ്ഞ്, വി.ഡി.സതീശൻ, കെ.പി.മോഹനൻ, ജോണി നെല്ലൂർ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.  

related stories