Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആർഎസ്എസ് ശാഖകൾ: കോടിയേരി

Kodiyeri Balakrishnan

തിരുവല്ല ∙ ആർഎസ്എസ്സിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആർഎസ്എസ് ശാഖകളാണെന്നും കോടിയേരി തിരുവല്ലയിൽ പറഞ്ഞു. ആർഎസ്എസ്സിനെ നേരിടാൻ സിപിഎം പ്രവർത്തകർ തയാറെടുക്കണം. അതിനായി പാർട്ടി പ്രവർത്തകർ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ, പൊലീസ് സ്റ്റേഷൻ ബോംബെറിഞ്ഞ തകർക്കുന്നത് പതിവായി മാറിയിട്ടുണ്ട്. ഇത് കേരളത്തിൽ അരാജകത്വവും കലാപവും സൃഷ്ടിക്കുന്നതിനാണ്. ഇത്തരം നീക്കം നടത്തുന്നവർക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. ഈ പോരാട്ടം ഏറ്റെടുക്കാൻ കേരളം തയാറെടുക്കണമെന്നും കോടിയേരി പറഞ്ഞു.