Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരിക്ക് ഹൃദയാഘാതം; വിമാനത്തിനു കരിപ്പൂരിൽ അടിയന്തര ലാൻഡിങ്

Calicut-Airport

മലപ്പുറം ∙ അബുദാബിയിൽ നിന്നു കൊളംബോയിലേക്കു പോവുകയായിരുന്ന ഇത്തിഹാദ് വിമാനത്തിനു കോഴിക്കോട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിമാനത്തിലുണ്ടായിരുന്ന ശ്രീലങ്കക്കാരിക്കു ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നായിരുന്നു വിമാനം കരിപ്പൂരിലിറക്കിയത്. യാത്രക്കാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. വിമാനം പിന്നീട് കൊളംബോയിലേക്കു പോയി.