Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിയാഴ്ചത്തെ മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചു

motor vehicle strike

തിരുവനന്തപുരം∙ ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചതായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്തു വാഹന പണിമുടക്കു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബിൽ പരിഗണിക്കുന്നത് പാർലമെന്റ് മാറ്റിവച്ചതോടെയാണ് പണിമുടക്കും തൽക്കാലം പിൻവലിച്ചത്.