Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ വീണ്ടും തീപിടിത്തം; നാല് മരണം, ഏഴ് പേർക്ക് പരുക്ക്

Fire മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം. ചിത്രം: ട്വിറ്റർ, എഎൻഐ

മുംബൈ∙ കമലാമിൽസ് കോംപൗണ്ടിലെ അപകടത്തിനു പിന്നാലെ മുംബൈ നഗരത്തിൽ വീണ്ടും തീപിടിത്തം. നാലു പേർ മരിച്ചു, ഏഴു പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂൺ കെട്ടിടത്തിൽ ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമായി. കഴിഞ്ഞ 29ന് പുലർച്ചെ ലോവർ പരേലിലെ കമലാമിൽസ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തിൽ പതിനാലു പേർ മരിച്ചിരുന്നു. സംഭവത്തിൽ പബിലെ രണ്ടു മാനേജർമാരെ അറസ്റ്റ് ചെയ്തു.

related stories