Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട്, വയനാട് സബ്കളക്ടർമാർക്ക് പ്രണയ സാഫല്യം, വിവാഹം മധുരയിൽ

Vighneshwari-IAS

കോഴിക്കോട്∙ വയനാട് സബ് കളക്ടർ എൻ.എസ്.കെ. ഉമേഷും കോഴിക്കോട് സബ് കളക്ടർ വി.വിഗ്‍നേശ്വരിയും വിവാഹിതരാകുന്നു. ഫെബ്രുവരി അഞ്ചിന് തമിഴ്നാട് മധുരയിലെ ചിന്ന ചൊക്കിക്കുളത്ത് വച്ചാണ് വിവാഹം. 

തമിഴ്നാട് മധുര സ്വദേശികളായ ഇരുവരും ഐഎഎസ് ട്രെയിനിങ് സമയത്താണ് കണ്ടുമുട്ടുന്നത്. മികച്ച സൗഹൃദം ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു. പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നെന്ന് എൻ.എസ്.കെ. ഉമേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. പരിശീലനത്തിന് ശേഷം ഇരുവരും കേരളത്തിലെത്തിയിട്ട് രണ്ടു മാസമേ ആകുന്നുള്ളു. 2017 ഒക്ടോബറിലായിരുന്നു വയനാട് സബ്കളക്ടറായി ഉമേഷ് ചുമതലയേൽക്കുന്നത്. ഇതേ സമയത്ത് തന്നെയാണ് വിഗ്‍നേശ്വരിയും ജോലിയിൽ പ്രവേശിക്കുന്നത്.

മധുരയിലെ കെ.ആർ.െവള്ളയ്ച്ചാമി, എംഎസ്‍വി ശാന്തി ദമ്പതികളുടെ മകളാണ് വിഗ്‍നേശ്വരി. എൻ.കെ.എസ്.കേശവൻ, ആർ.ബി.ഭാനുമതി ദമ്പതികളുടെ മകനാണ് ഉമേഷ്. 

related stories