Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി

കുറ്റിപ്പുറം ∙ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപം ഭാരതപ്പുഴയോടു ചേർന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. വിശദ പരിശോധനകൾക്കായി ഇവ മലപ്പുറം എആർ ക്യാംപിലേക്കു മാറ്റി.

സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വിവരം സൈന്യത്തെയും നാഷനൽ സെക്യൂരിറ്റി ഗാർഡിനെയും (എൻഎസ്ജി) അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.