Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് നയത്തിന് സ്റ്റേയില്ല; സ്വകാര്യ മേഖലയിൽ 25 ശതമാനം ക്വാട്ട എന്തിനെന്ന് കോടതി

Supreme Court

ന്യൂഡൽഹി∙ ദേശീയ ഹജ് നയത്തിന് സുപ്രീംകോടതി സ്റ്റേയില്ല. നറുക്കെടുപ്പ് നടപടിയുമായി ഹജ് കമ്മിറ്റികള്‍ക്കു മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്വോട്ട നല്‍കുന്നത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കണം. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ക്വോട്ട നിശ്ചയിക്കുന്നതില്‍ ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ് കമ്മിറ്റി വാദിച്ചു. സൗദി സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്‍ അനുവദിച്ചു. പത്തൊന്‍പതിനായിരം അപേക്ഷകള്‍ സമര്‍പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിനും ബിഹാറിനുമാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെന്ന് കേരള ഹജ് കമ്മിറ്റി പറഞ്ഞു. ഹജ് സമിതികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്‍റെ മറുപടി.

related stories