Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഗാന്ധിയുടെ നയങ്ങൾ നടപ്പാക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല: പിണറായി

Pinarayi Vijayan

കൊല്ലം∙ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതു പോലെ കോൺഗ്രസ് നയങ്ങൾ നടപ്പാക്കിക്കൊണ്ടുപോകാൻ ഇടതുപക്ഷത്തെ കിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പറയുമ്പോൾ കോൺഗ്രസ് വക്താക്കളായവർക്കു പൊള്ളും. അതു സ്വാഭാവികമാണ്. കോൺഗ്രസിനു ജനവിരുദ്ധ നയങ്ങളാണുള്ളത്. സിപിഎം ജില്ലാ സമ്മേളന സമാപനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. 

ജനപക്ഷ  നിലപാടു സ്വീകരിക്കുന്ന ഇടതുപക്ഷത്തിനു ജനവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കാൻ കഴിയില്ല. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുപക്ഷവുമായി യോജിക്കുന്ന ജനാധിപത്യ പാർട്ടികളുമായുള്ള ബന്ധം നല്ല നിലയിൽ വളർന്നുവരുന്നുണ്ട്. അതു കൂടുതൽ വളരേണ്ടതുണ്ട്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനം.

എന്നാൽ, സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പ്ലാനിങ് ബോർഡ് പിരിച്ചുവിട്ടു നീതി ആയോഗ് നടപ്പാക്കിയതും സംസ്ഥാനങ്ങൾക്കു നികുതി ചുമത്താനുള്ള അധികാരം ജിഎസ്ടിയിലൂടെ ഇല്ലാതാക്കിയതിയും ഇതാണു കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.

related stories