Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിലെ ട്രംപ് ടവറിൽ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ

Trump-Tower ട്രംപ് ടവറിൽ തീ പടർന്നപ്പോൾ. ചിത്രം: ട്വിറ്റർ

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിൽ തീപിടിത്തം. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക നിഗമനം. 68 നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് തീ പടർന്നത്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം. ഇക്കാര്യം ന്യൂയോർക്ക് അഗ്നിശമന സേനാവിഭാഗം സ്ഥിരീകരിച്ചു. നൂറോളം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.