Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി 'ത്രീ ബില്‍ബോര്‍ഡ്...', കറുപ്പണിഞ്ഞ് താരങ്ങള്‍

elisabeth-moss എലിസബത്ത് മോസ്

കലിഫോർണിയ∙ 75ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ത്രീ ബില്‍ബോര്‍ഡ് ഔട്ട്സൈഡ് ദി വെബിങ്, മിസോറി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി, സഹനടന്‍, തിരക്കഥ അടക്കം മറ്റു മൂന്നു പുരസ്കാരങ്ങള്‍ കൂടി ചിത്രം സ്വന്തമാക്കി. ദി ഷെയ്പ് ഓപ് വാട്ടറിലൂടെ ഗിലര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി.

ടെലിവിഷനിലെ മികച്ച നടനായി ഇവാന്‍ മക്ഗ്രിഗറും നടിയായി നിക്കോള്‍ കിഡ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെയുള്ള ടൈംസ് അപ്പ് ക്യാംപെയ്ന് പിന്തുണയേകിയാണു ബിവര്‍ലി ഹില്‍സിലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ താരങ്ങളെത്തിയത്. ക്യാംപെയ്നു പിന്തുണയായി കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണു താരങ്ങള്‍ ചടങ്ങിനെത്തിയത്.

മികച്ച ടിവി സീരീസ് – ഡ്രാമാ വിഭാഗത്തിൽ ഹാൻഡ്മെയ്ഡ്സ് ടെയ്ൽ പുരസ്കാരം നേടി. സീരീസിലെ അഭിനയ മികവിന് എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാർഡ് സ്വന്തമാക്കി. ദി ഈസ് അസ് എന്ന ടിവി സീരീസ് – ഡ്രാമാ വിഭാഗത്തിൽ സ്റ്റെർലിങ് കെ. ബ്രൗൺ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.