Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വലിയ ആപത്ത്; എതിർക്കാൻ കോൺഗ്രസുമായി കൂട്ടുകൂടില്ല: കോടിയേരി

Kodiyeri Balakrishnan

കാസർകോട്∙ ബിജെപി മുന്നോട്ടു വെയ്ക്കുന്ന അതേ സാമ്പത്തിക ആശയങ്ങൾ തന്നെയാണ് കോൺഗ്രസിന്റേതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും വലിയ വിപത്ത്. പക്ഷേ, അതിനെ നേരിടാൻ കോൺഗ്രസുമായി കൂട്ടുകൂടില്ല. ബിജെപിക്കെതിരെ കോൺഗ്രസില്ലാത്ത ഒരു ബദൽ ശക്തിയെന്നതാണ് സിപിഎം നിലപാടെന്നും കോടിയേരി പറഞ്ഞു. കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories