Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ടു കുട്ടികൾ മരിച്ചു

Accident മണിമൂളിയിലെ അപകടസ്ഥലത്തുനിന്നുള്ള ചിത്രം.

മലപ്പുറം∙ നിയന്ത്രണം വിട്ട ലോറി റോഡരികിലേക്കു പാഞ്ഞു കയറി രണ്ടു സ്‌കൂൾ വിദ്യാർഥികൾ മരിച്ചു. എടക്കര മണിമൂളി സികെഎച്ച്‌എസ്‌എസ് ഒൻപതാം ക്ലാസ് വിദ്യാർഥിനി ഫിദ (14), മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാബിൽ (8) എന്നിവരാണു മരിച്ചത്. ഇവർ റോഡരികിലൂടെ നടന്നു പോവുകയായിരുന്നു.

Accident

കർണാടകയിൽനിന്നു കൊപ്ര കയറ്റി വന്ന ലോറിയാണു നിയന്ത്രണം വിട്ടത്. ആദ്യം ഒരു ഓട്ടോയിലും പിന്നീട് ഒരു ഗുഡ്‌സ് ഓട്ടോയിലും ഇടിച്ച് നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക് പോസ്‌റ്റ് ഇടിച്ചു മറിച്ചാണ് റോഡരികിലേക്കു പാഞ്ഞുകയറിയത്. നിർത്തിയിട്ടിരുന്ന ഒരു ബൈക്കും ലോറിക്കടിയിൽപെട്ടു. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ആറു പേർക്കു പരുക്കുണ്ട്.

പക്ഷാഘാതത്തെ തുടർന്ന് ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു മുൻപാണോ ശേഷമാണോ ഡ്രൈവർക്കു സ്‌ട്രോക്ക് വന്നതെന്നു വ്യക്‌തമല്ല. ഗൂഡല്ലൂർ നിലമ്പൂർ റോഡിൽ വഴിക്കടവിനടുത്ത മണിമൂളിയിൽ രാവിലെ ഒൻപതോടെയാണ് അപകടം.