Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് ചാര സംഘടനയ്ക്ക് ജൈവായുധ യുദ്ധമുറയിൽ പരിശീലനം ലഭിച്ചെന്ന് വിവരം

Bipin Rawat കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി∙ ശത്രു രാജ്യത്തുനിന്നുള്ള സൈബർ, ജൈവ, രാസായുധ ആക്രമണങ്ങൾക്ക് ഇന്ത്യ സജ്ജമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പാക്കിസ്ഥാനിലെ ഐഎസ്ഐ ഉദ്യോഗസ്ഥർ ജൈവായുധ യുദ്ധമുറയിൽ ചൈനയിൽനിന്നു പരിശീലനം നേടിയതായി ഇന്ത്യൻ സൈന്യത്തിനു വിവരമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അത്തരം ആക്രമണങ്ങൾ അവർ നടത്തിയാൽ നേരിടാൻ ഇന്ത്യ തയാറാണ്.

ദോക്‌ ലായിൽ ചൈന പിന്നോട്ടു വലിഞ്ഞെങ്കിലും ശൈത്യകാലത്തിനു ശേഷം അവർ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽനിന്ന് ചൈനയുൾപ്പെടുന്ന വടക്കൻ അതിർത്തിയിലേക്കു ഇന്ത്യൻ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ ആരെയും അനുവദിക്കില്ല. ഒരുപക്ഷേ ചൈന ശക്തമായ രാജ്യമായിരിക്കാം. പക്ഷേ ഇന്ത്യ ദുർബലമായ രാജ്യമല്ല.

തീവ്രവാദികൾ ആദ്യമെത്തുന്നതു വടക്കൻ കശ്മീരിലാണ്. അതിനാൽ അവിടെയും സൈനിക നടപടികൾ ശക്തമാക്കും. ഭീകരവാദത്തിന്റെ കേന്ദ്രം ദക്ഷിണ കശ്മീരാണ്. കശ്മീർ ഇന്ത്യയിൽ നിന്നു വിഭിന്നമാണെന്ന രീതിയിലാണു കശ്മീരിലെ വിദ്യാഭ്യാസ രീതി. ഇതിൽ മാറ്റം ആവശ്യമാണ്. കശ്മീരിലെ മദ്രസകളിൽ ചിലതു ഭീകരവാദത്തെ പിന്തുണയ്ക്കുന്നുണ്ട്. ഭീകരവാദത്തെ നേരിടുന്നതിൽ പാക്കിസ്ഥാനു യുഎസ് നൽകിയിരിക്കുന്ന മുന്നറിയിപ്പിന്റെ ഫലം എന്താണെന്നറിയാൻ കാത്തിരിക്കുകയാണെന്നും കരസേനാ മേധാവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.