Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാധിപത്യം അപകടത്തിൽ: സുപ്രീംകോടതിയിലെ പോരിനെക്കുറിച്ച് കോൺഗ്രസ്

Justice Jasti Chelameswar

ന്യൂഡൽഹി ∙ സുപ്രീംകോടതി ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി നാല് ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിൽ ആണെന്നതിന്റെ വ്യക്തമായ അടയാളമാണ് ഇതെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോടതിയിലെ പ്രവർത്തനക്രമം ശരിയായ നിലയിലല്ലെന്ന ജഡ്ജിമാരുടെ വിമർശനം ഇതാണ് തെളിയിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു.

സുപ്രീംകോടതിയുടെ പ്രവർത്തനത്തിലുള്ള അതൃപ്തി വെളിവാക്കി നാല് മുതിർന്ന ജഡ്ജിമാർ മാധ്യമങ്ങളെ കണ്ട സംഭവം അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണ് – കോൺഗ്രസ് വ്യക്തമാക്കി.

തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സുപ്രീംകോടതിയിലെ നാലു മുതിർന്ന ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗെഗോയ്, മദൻ ബി. ലൊകൂർ, കുര്യൻ ജോസഫ് എന്നിവർ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയത്. രാവിലെ ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അവർ കോടതി നടപടികൾ അവസാനിപ്പിച്ച് വാർത്താസമ്മേളനം വിളിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.