Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി; 55,000ൽ നിന്ന് 1.05 ലക്ഷം

panneerselvam-edappadi ഒ. പനീർസെൽവം, എടപ്പാടി കെ. പളനിസാമി

ചെന്നൈ∙ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്ലിന് തമിഴ്നാട് നിയമസഭയിൽ അംഗീകാരം. 55,000 രൂപയായിരുന്നത് 1.05 ലക്ഷമായാണു വർധിപ്പിച്ചത്. ശമ്പള വർധനവിനുവേണ്ടിയുള്ള ബിൽ അവതരിപ്പിച്ചതിനെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആർകെ നഗർ എംഎൽഎ ടി.ടി.വി. ദിനകരനും എതിർത്തിരുന്നു. ശമ്പള വർധനയ്ക്കായി ട്രാൻസ്പോർട്ട് ജീവനക്കാർ സമരം നടത്തുമ്പോൾ അത് അംഗീകരിക്കാതെ എങ്ങനെ എംഎൽഎമാർക്ക് ശമ്പളം കൂട്ടിനൽകുമെന്നാണ് ഇരുവരും ചോദിച്ചത്.

എട്ടു ദിവസമായി നടത്തിവന്ന സമരത്തിൽനിന്ന് ട്രാൻസ്പോർട്ട് ജീവനക്കാർ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. പൊങ്കാല ഉൽസവം ആരംഭിക്കാനിരിക്കെയാണ് പണിമുടക്കിൽനിന്നു പിന്മാറാൻ ബസ് ജീവനക്കാർ തയാറായത്.

ഇതിനിടെ, സമരം ഒത്തുതീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതി, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഇ. പത്മനാഭനെ മധ്യസ്ഥനായി നിയോഗിച്ചിരുന്നു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളിൽ താൽക്കാലിക പരിഹാരം കാണാൻ സർക്കാർ തയാറായതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.