Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എകെജിയെ ഇഷ്ടപ്പെടുന്നവരാണ് ബൽറാമിനെതിരെ പ്രതിഷേധിക്കുന്നത്: മന്ത്രി ബാലൻ

AK Balan

കൊച്ചി∙ എ.കെ.ഗോപാലനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമിനെതിരെ നടക്കുന്ന പ്രതിഷേധം സ്വാഭാവികമെന്ന് മന്ത്രി എ.കെ.ബാലന്‍. വി.ടി.ബല്‍റാമിന്റെ പരാമര്‍ശം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പ്രതിഷേധിക്കുന്നത് എകെജിയെ ഇഷ്ടപ്പെടുന്നവരാണ്. അല്ലാതെ ആരും നിര്‍ദേശിച്ചിട്ടില്ല പ്രതിഷേധം അരങ്ങേറുന്നത്. മാപ്പ് പറഞ്ഞിട്ടും പ്രതി·ഷേധം തുടര്‍ന്നാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കാമെന്നും എ.കെ.ബാലന്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

ആകാശയാത്രാ വിവാദത്തില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചത് ജനവികാരം കണക്കിലെടുത്തെന്നും എ.കെ.ബാലന്‍ വിശദീകരിച്ചു. ഓഖി ഫണ്ടാണ് ഉപയോഗിച്ചതെന്ന് തെറ്റായ പ്രചാരണമുണ്ടായി. പിണറായിയുടെ യാത്രയില്‍ വിവാദമുണ്ടാക്കുന്നത് ദോഷൈകദൃക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ബാലനുമായുള്ള നേരേ ചൊവ്വേ ശനിയാഴ്ച വൈകിട്ട് 7.30നും രാത്രി 11 മണിക്കും മനോരമ ന്യൂസില്‍ കാണാം.

related stories