Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ ദുർബലപ്പെട്ടാൽ ഇടതു മുന്നണിയും ദുർബലപ്പെടും: കാനം രാജേന്ദ്രൻ

kanam-rajendran2

വൈക്കം ∙ സിപിഐ ദുർബലപ്പെട്ടാലും മുന്നണി ശക്തിപ്പെടണമെന്നു കരുതുന്ന ചിലർ ഇപ്പോൾ മുന്നണിയിലുണ്ട്. അവർ നിലപാട് തിരുത്തണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ദുർബലപ്പെട്ടാൽ ഇടതു മുന്നണിയും ദുർബലപ്പെടും. വിട്ടു പോയവർ തിരിച്ചു വരുമ്പോൾ ഇടതു മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കും. അപ്പോൾ ശക്തി വർധിപ്പിക്കാൻ സിപിഐ പ്രവർത്തകരും ശ്രമിക്കണം. – കാനം പറഞ്ഞു.

സിപിഐയുടെ ശക്തി കുറഞ്ഞെന്ന സിപിഎം സമ്മേളനങ്ങളിലെ വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നു. എന്തെങ്കിലും കേൾക്കുമ്പോൾ എടുത്തു ചാടുന്നതു ശരിയല്ല. അതു കമ്യൂണിസ്റ്റ് രീതിയല്ല. തെറ്റുകൾ തിരുത്താൻ എക്കാലത്തും സിപിഐ തയാറായിട്ടുണ്ടെന്നും കാനം വൈക്കത്തു പറഞ്ഞു. സിപിഐ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.