Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിന്റെ നിലപാട് അറിഞ്ഞപ്പോൾ വഞ്ചിക്കപ്പെട്ട പോലെ തോന്നി: പാക്കിസ്ഥാൻ

Qamar Javed Bajwa

ഇസ്‌ലാമാബാദ്∙ ഭീകരവാദത്തിനെതിരെ യാതൊന്നും ചെയ്യുന്നില്ലെന്ന യുഎസിന്റെ ആരോപണം കേട്ടപ്പോള്‍ വഞ്ചിക്കപ്പെട്ടതു പോലെയാണു തോന്നിയതെന്ന് പാക്കിസ്ഥാൻ. യുഎസ് സേനയ്ക്കെതിരെ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയവർക്ക് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്ന് യുഎസ് ആരോപിച്ചിരുന്നു.

അഫ്ഗാൻ താലിബാനും ഹഖാനി ശൃംഖലയും ചേർന്നാണ് യുഎസ് സേനയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. യുഎസ് – പാക്ക് ബന്ധം വഷളായതും ഇതേ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതേത്തുടർന്ന് ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച യുഎസ്, പാക്കിസ്ഥാനുള്ള 200 കോടി ഡോളർ (ഏകദേശം 12,600 കോടി രൂപ) സഹായം മരവിപ്പിച്ചിരുന്നു.

അതേസമയം പാക്കിസ്ഥാന്റെ ഈ നിലപാടിനെക്കുറിച്ചു പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് തയാറായിട്ടില്ല. എന്നാൽ പാക്കിസ്ഥാനുമായി ചർച്ചകൾ നടത്തിവരുന്നതായി അവർ പ്രതികരിച്ചു.