Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കുങ്കുമപ്പൂവും സ്വർണവും പിടികൂടി

Calicut airport

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച എട്ടു ലക്ഷത്തിന്റെ കുങ്കുമപ്പൂവും 19 ലക്ഷത്തിന്റെ സ്വർണവും കസ്റ്റംസ് ഇന്റിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്നു വന്ന കാസർകോട് തളങ്കര സ്വദേശിയാണ് ആറു കിലോ ഇറാനിയൻ കുങ്കുമപ്പൂവ് കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്തിനു ശ്രമിച്ചതു രണ്ടു യാത്രക്കാരാണ്. കോഴിക്കോട് താമരശേരി സ്വദേശിയിൽനിന്ന് അരക്കിലോ സ്വർണവും മലപ്പുറം സ്വദേശിയിൽനിന്നു 180 ഗ്രാമുമാണു പിടിച്ചത്.