Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളുരുവിനെ തകർത്ത് ഡൽഹി ഡൈനാമോസ്; ജയം രണ്ടു ഗോളിന്

Delhi

ന്യൂഡൽഹി∙ ഐഎസ്എലില്‍ കരുത്തരായ ബെംഗളുരു എഫ്സിയെ തകർത്ത് അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനമോസ്. രണ്ടാം പകുതിയിൽ നേടിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡൽഹി ഹോം ഗ്രൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കിയത്. ലാലിയൻസുവാല ചാങ്തേ(72), ഗുയോൺ ഫെർണാണ്ടസ് (98) എന്നിവരാണ് ഡൽഹിക്കായി ലക്ഷ്യം കണ്ടത്.

ബെംഗളുരുവിന്റെ സുബാശിഷ് ബോസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതും പെനൽറ്റി വഴങ്ങിയതും അവർക്ക് തിരിച്ചടിയായി. പാസുകളില്‍ മുന്നിട്ടു നിന്ന ബെംഗളുരു ഡൽഹി നടത്തിയ തുടർച്ചയായ അക്രമങ്ങളിൽ വീഴുകയായിരുന്നു. ജയത്തോടെ ഏഴു പോയിന്റുമായി നോർത്ത് ഈസ്റ്റിനൊപ്പമെത്തിയെങ്കിലും പോയിന്റ് പട്ടികയിൽ പത്താമതാണ് ഇപ്പോഴും ഡൽഹിയുടെ സ്ഥാനം.

പത്തു മൽസരങ്ങളിൽ നിന്നു രണ്ടു ജയം മാത്രമാണ് ഇതുവരെ ഡൽഹിക്ക് സ്വന്തമാക്കാനായത്. അതേസമയം, ബെംഗളുരുവിന്റെ നാലാം തോൽവിയാണ് ഇന്നത്തേത്. 18 പോയിന്റുള്ള ബെംഗളുരു പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.താണ്.