Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര തലത്തിൽ 208 ഷോറൂമുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ്; 11 ഷോറൂം ഉദ്ഘാടനം ഒരേദിവസം

Malabar Gold മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 208-ാം ഷോറൂമിന്‍റെ ഉദ്ഘാടനം ബോളിവുഡ് താരം അനില്‍ കപൂര്‍ ഷാര്‍ജ അല്‍ ഹസാന ലുലുമാളില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം, സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി, മാനേജ്മെന്‍റ് ടീം അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിക്കുന്നു.

ഷാർജ∙ ആറു രാജ്യങ്ങളിലായി 11 ഷോറൂമുകള്‍ ഒരേദിവസം ഉദ്ഘാടനം ചെയ്ത് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. ഇതോടെ രാജ്യാന്തര തലത്തിൽ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളുടെ എണ്ണം 208 ആയി ഉയര്‍ന്നു. ഷാര്‍ജയിലെ അല്‍ ഹസാന ലുലു മാളില്‍ 208-ാം ഷോറൂമിന്‍റെ ഉദ്ഘാടനം ബോളിവുഡ് താരം അനില്‍ കപൂര്‍  നിര്‍വഹിച്ചു. 200 ഷോറൂമുകള്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 

യുഎഇയില്‍ അല്‍ ഖെയില്‍ മാള്‍, അല്‍–ബുഹൈറ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, സഹാറ സെന്‍റര്‍, അജ്മാന്‍ സിറ്റി സെന്‍റര്‍, ഖത്തറില്‍ മാള്‍ ഓഫ് ഖത്തര്‍, ലഗൂണ മാള്‍, ഒമാനില്‍ മസ്ക്കറ്റ് സിറ്റി സെന്‍റര്‍, സിംഗപ്പൂരില്‍ എഎംകെ ഹബ്, മലേഷ്യയില്‍ അംപാംങ്ങ് പോയിന്‍റ് ഷോപ്പിംഗ് സെന്‍റര്‍, ഇന്ത്യയിലെ തെലങ്കാനയില്‍ വാറംഗല്‍ എന്നിവിടങ്ങളിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്‍റെ മറ്റ് ഷോറൂമുകള്‍ ആരംഭിച്ചത്.

1993ല്‍ ആരംഭിച്ച് നിലവിൽ ഒൻപതു രാജ്യങ്ങളില്‍ 208 ഷോറൂമുകളും 12,000ത്തിലേറെ ജീവനക്കാരുമായി ലോകോത്തര ബ്രാന്‍ഡ് എന്ന നേട്ടം കൈവരിച്ചത് നിക്ഷേപകരുടെയും മാനേജ്മെന്‍റ് ടീം അംഗങ്ങളുടേയും അശ്രാന്തപരിശ്രമത്തിന്‍റെ ഫലമായാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു.

വ്യാപാര മേഖലയിലും സമൂഹത്തിലെ ഇതരമേഖലകളിലും നടത്തിവരുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും ഗുണമേന്മയുള്ള  ഉൽപന്നങ്ങളിലൂടെയും കോടിക്കണക്കിന് ഉപഭോക്താക്കളുടെ ഇടയില്‍ നേടിയെടുത്ത വിശ്യാസ്യതയാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ ഏറ്റവും വലിയ സമ്പത്ത്. അതിനാല്‍ തന്നെ ഈ വിജയം ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

198-ാം ഷോറൂം തെലങ്കാനയിലെ വാറംഗലില്‍ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്‍സ് എം.ഡി. അഷര്‍.ഒ, റീജ്യനല്‍ ഹെഡ് സിറാജ്.പി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 199-ാം ഷോറൂം സിംഗപ്പൂരിലെ എഎംകെ ഹബ്ബില്‍  മിസിസ് സിംഗപ്പൂര്‍–ഏഷ്യ പസഫിക് വിജയി  ലിയോ ലീ പിങ് ഉദ്ഘാടനം ചെയ്തു.

200-ാം ഷോറൂമിന്‍റെ ഉദ്ഘാടനം  ദുബായിലെ അല്‍ ഖെയ്ല്‍ മാളില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എ.പി.അഹമ്മദ് നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി. അബ്ദുള്‍ സലാം, സി. മായിന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

201-ാം ഷോറൂമിന്‍റെ ഉദ്ഘാടനം  മലേഷ്യയിലെ അംപാങ് മാളില്‍ സോണ്‍ പാര്‍ലിമെന്‍ വൈ.ബി. സുരൈദ കമറുദ്ദീന്‍ നിർവഹിച്ചു. 202-ാം ഷോറൂമിന്‍റെ ഉദ്ഘാടനം  ഷാര്‍ജ സഹാറ സെന്‍ററില്‍ ബ്രാന്‍ഡിങ് ആൻഡ് മാര്‍ക്കറ്റിങ് ഹെഡ് സലീഷ് മാത്യു, റീജ്യനല്‍ ഹെഡ് സക്കീര്‍ പാരപ്പുറത്ത് എന്നിവര്‍ സംയുക്തമായി നിർവഹിച്ചു.

203-ാം ഷോറൂമിന്‍റെ ഉദ്ഘാടനം  ഷാര്‍ജയിലെ അല്‍ ബുഹ്റ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സീനിയര്‍ ഡയറക്ടര്‍ സി. മായില്‍കുട്ടി മാനേജ്മെന്റ്  ടീം  അംഗങ്ങളുടേയും വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

204-ാം ഷോറൂമിന്‍റെ ഉദ്ഘാടനം  ഒമാനിലെ മസ്കറ്റ് സിറ്റി സെന്‍ററില്‍ അസോസിയേഷന്‍ ഫോര്‍ ദ് വെല്‍ഫയര്‍ ഓഫ് ഹാന്‍ഡിക്യാപ്ഡ് ചില്‍ഡ്രന്‍ ചെയർമാൻ ഹുജൈജ ജാഫര്‍ അല്‍ നിര്‍വഹിച്ചു. 205-ാം ഷോറൂമിന്‍റെ ഉദ്ഘാടനം മാള്‍ ഓഫ് ഖത്തറില്‍ ഷെയ്ഖ് സലേഹ് ബിന്‍ അബ്ദുല്ല അല്‍ താനി നിര്‍വഹിച്ചു.

206-ാം ഷോറൂമിന്‍റെ ഉദ്ഘാടനം  യുഎഇ യിലെ അജ്മാന്‍ സിറ്റി സെന്‍ററില്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം നിർവഹിച്ചു. 207-ാം ഷോറൂമിന്‍റെ ഉദ്ഘാടനം ഖത്തറിലെ ലഗൂണ മാളില്‍ ഷെയ്ഖ് താനി അഹമ്മദ് അലി അല്‍ താനി നിര്‍വഹിച്ചു.

208-ാം ഷോറൂമിന്‍റെ ഉദ്ഘാടനം ബോളിവുഡ് താരം അനില്‍ കപൂര്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എ.പി.അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം, സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി എന്നിവർ നിർവഹിച്ചത്.

Malabar Gold