Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഞ്ഞങ്ങാട് വയോധികയുടെ കഴുത്തിൽ കേബിൾ മുറുക്കി സ്വർണവും പണവും മോഷ്ടിച്ചു

Janaki മോഷ്ടാവിൽനിന്നു പരുക്കേറ്റ ജാനകി ആശുപത്രിയിൽ. ചിത്രം: മനോരമ

കാഞ്ഞങ്ങാട്∙ വയോധികയുടെ കഴുത്തിൽ കേബിൾ മുറുക്കിയ ശേഷം സ്വർണവും പണവും മോഷ്ടിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട. നഴ്സിങ് സൂപ്രണ്ട് കെ.ജാനകിയാണ് ആക്രമണത്തിന് ഇരയായത്. പത്തു പവനും 3000 രൂപയും മോഷണം പോയി. ഇന്നു പുലർച്ചെയാണ് സംഭവം.

വേലാശ്വരം സഫ്ദർ ഹാശ്മി ക്ലബ്ബിന് പിന്നിലാണ് ജാനകിയുടെ വീട്. പുലർച്ചെ പുറത്തിറങ്ങിയപ്പോൾ ഒരാൾ പിന്നിൽനിന്നു കഴുത്തിൽ കേബിൾ മുറുക്കുകയായിരുന്നു. പിന്നീട് ഒന്നും ഓർമയില്ലെന്ന് ഇവർ പറയുന്നു. ജാനകിയെ കാണാതെ ഭർത്താവ് വേലായുധൻ അന്വേഷിച്ചപ്പോഴാണ് ബോധരഹിതയായി കിടക്കുന്നതു കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിനു പരുക്കേറ്റ ജാനകി ചികിൽസയിലാണ്.

related stories