Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരക്കുവർധന: ഫെബ്രുവരി ഒന്നു മുതൽ സ്വകാര്യ ബസ് സമരം

Private Bus

പാലക്കാട് ∙ ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് നിരക്കു വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നു മുതൽ‌ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാർഥികളുടെ കുറഞ്ഞ യാത്രാനിരക്ക് അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് ബസ് ഉടമകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ബസ് പണിമുടക്കിനു മുന്നോടിയായി 24 നു സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരവും നടത്തും.