Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗീതാ ഗോപിനാഥ് എൽഡിഎഫിന്റെ ഉപദേശകയല്ല: കാനം രാജേന്ദ്രൻ

kanam-rajendran-4

കോട്ടയം∙ ഗീതാ ഗോപിനാഥ് എൽഡിഎഫിന്റെ ഉപദേശകയല്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ. അവരുടെ ഉപദേശങ്ങൾ സർക്കാരിന്റെ നയമല്ല. സർക്കാർ നടപ്പാക്കുന്നത് ഇടതുമുന്നണി തീരുമാനങ്ങളാണ്. ഗീതയുടെ ഉപദേശം സ്വീകരിക്കണമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെ. സ്വകാര്യവൽക്കരണം ഇടതുമുന്നണിയുടെ നയമല്ല. പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ളവയെ സ്വകാര്യവത്കരിക്കരുതെന്നാണ് എൽഡിഎഫ് നയമെന്നും കാനം പറഞ്ഞു.

എൻസിപി പ്രതിനിധിയായി കോവൂർ കു‍ഞ്ഞുമോൻ മന്ത്രിസഭയിലെത്തുമെന്ന റിപ്പോർട്ടും കാനം രാജേന്ദ്രൻ തള്ളി. കുഞ്ഞുമോൻ മന്ത്രിയാകുമെന്നുള്ളത് അഭ്യൂഹം മാത്രമാണ്. മന്ത്രിസ്ഥാനം ചർച്ച ചെയ്യേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും കാനം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില ആശങ്കാജനകമാണെന്നും അതു ബജറ്റിനെ ബാധിക്കുമെന്നും ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. അവരുടെ അനൗപചാരിക സംഭാഷണങ്ങളിലെ സൂചനകൾ കേരള സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണെന്ന് സിപിഐ മുഖപത്രമായ ‘ജനയുഗം’ മുഖ്യപ്രസംഗത്തിലും വ്യക്തമാക്കി.