Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻസിപി വഴി മന്ത്രിയാകാനില്ല: കോവൂർ കുഞ്ഞുമോൻ

KOVOOR KUNJUMON കോവൂർ കുഞ്ഞുമോൻ.

കൊല്ലം∙ എന്‍സിപി വഴി മന്ത്രിയാകാനില്ലെന്ന് ആർഎസ്പി (ലെനിനിസ്റ്റ്) എംഎൽഎ കോവൂര്‍ കുഞ്ഞുമോന്‍. ഇടതുപക്ഷ പാര്‍ട്ടിയായ ആര്‍എസ്പി എന്‍സിപിയില്‍ ലയിക്കില്ല. തന്നെ ആര്‍എസ്പിയുടെ മന്ത്രിയാക്കണോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫാണാണെന്നും കോവൂർ കുഞ്ഞുമോൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ആര്‍എസ്പി ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ എന്‍സിപിയിലെടുത്തു മന്ത്രിയാക്കുന്നതിനെചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. പാര്‍ട്ടിയെ അറിയിക്കാതെ പ്രസിഡന്റ് ടി.പി. പീതാംബരന്‍ ഏകാധിപതിയെപോലെ ചര്‍ച്ച നടത്തിയെന്ന് മാണി സി. കാപ്പൻ ആരോപിച്ചിരുന്നു‍. പീതാംബരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന സൂചനയും മാണി സി. കാപ്പന്‍ നല്‍കിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റാകാന്‍ തയാറാണെന്നും അതിന് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാകില്ലെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.