Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് ‘ലൈക്ക്’ ചെയ്ത് ശശി തരൂർ; വിവാദം

amit-malavya അമിത് മാളവ്യ, ശശി തരൂർ

ന്യൂഡൽഹി∙ കോൺഗ്രസ് എംപി ശശി തരൂർ പാക്ക് വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്തെന്നതിൽ വിവാദമുയർത്തി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പരാമർശത്തെ വിമർശിച്ചു വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വിറ്റർക്കുറിപ്പു തരൂർ ലൈക്ക് ചെയ്തതാണു വിവാദമായത്.

അതേസമയം, ട്വിറ്ററിന്റെ ഇത്തരം ഫീച്ചറുകൾ ആ ട്വീറ്റുകൾ പിന്നീടു വീണ്ടും സന്ദർശിക്കുന്നതിനുള്ള ‘ബുക്ക്മാർക്ക്’ ആയി രേഖപ്പെടുത്തുന്നതിനായാണു താൻ ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കി തരൂരും രംഗത്തെത്തി. ഇരുവരും ട്വിറ്ററിലൂടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്.

തരൂരിന്റേത് ‘നാണം കെട്ട’ പരിപാടിയായിരുന്നുവെന്നാണു മാളവ്യയുടെ ട്വീറ്റ്. ഒപ്പം, തരൂരിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടും മാളവ്യ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, മാളവ്യയുടെ ട്വീറ്റിൽ ആസിഫിനെ മുൻ വിദേശകാര്യമന്ത്രിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഒരു കമന്റിൽ നിലവിലെ വിദേശകാര്യമന്ത്രിയാണ് ആസിഫ് എന്നും മാളവ്യ വ്യക്തമാക്കിയി

എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞ തരൂർ, തന്റെ ഭാഗം വ്യക്തമാക്കാൻ 2013ൽ കോൺഗ്രസ് പ്രവർത്തകൻ അദ്ദേഹത്തെ ഉദ്ധരിച്ച് സമാന വിഷയത്തിൽ ചെയ്ത ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാത്രമല്ല, ആസിഫിന്റെ ട്വീറ്റ് അപഹാസ്യവും വിദേശകാര്യമന്ത്രിയിൽനിന്നു വരാൻ പാടില്ലാത്തതുമാണെന്നു ഞായറാഴ്ച തരൂർ ട്വിറ്ററിലൂടെതന്നെ വ്യക്തമാക്കിയിരുന്നു.