Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിമിനൽ സംഘങ്ങളുമായി ബന്ധം പാടില്ല; നേതാക്കളോടും പ്രവർത്തകരോടും മുഖ്യമന്ത്രി

Pinarayi-Vijayan മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുന്നു (ടിവി ദൃശ്യം)

കൊച്ചി∙ ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാര്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ല. അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സിപിഎം എറണാകുളം ജില്ലാസമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പിണറായി വിജയൻ പറഞ്ഞു. കളമശേരി ഏരിയസെക്രട്ടറി വി.എ.സക്കീർ ഹുസൈനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പൊതുചർച്ചയിൽ നേരത്തെ വിമർശനമുയിരുന്നു.

ടൗൺഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനം വൈകുന്നേരം മറൈൻഡ്രൈവിലെ പൊതുസമ്മേളനത്തോടെ സമാപിക്കും. മുഖ്യമന്ത്രിയാണ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകൻ. പുതിയ ജില്ലാ കമ്മിറ്റിയെ ഇന്നു തിരഞ്ഞെടുക്കും. പി.രാജീവ് ജില്ലാ സെക്രട്ടറിയായി തുടരനാണ് സാധ്യത. എന്നാൽ ജില്ലാകമ്മിറ്റിയിൽ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും.