Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് മുൻമുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണർ

INDIA-POLITICS/ ആനന്ദി ബെൻ പട്ടേൽ

ന്യൂഡൽഹി∙ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറാകും. നിലവിൽ ഗുജറാത്ത് ഗവര്‍ണറായ ഓം പ്രകാശ് കോഹ്‌ലിക്കാണു മധ്യപ്രദേശിന്റെയും ചുമതല. ഇതിനു പകരമാണ് ആനന്ദിബെൻ എത്തുക.

2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് ഗുജറാത്തിൽ ആനന്ദിബെൻ മുഖ്യമന്ത്രിയായത്. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു. 2016 ൽ രാജിവച്ചൊഴിഞ്ഞു. 2002 മുതൽ 2007 വരെ ഗുജറാത്തിലെ ബിജെപി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.