Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഹിന്ദു വിരുദ്ധനല്ല, മോദി – അമിത് ഷാ വിരുദ്ധൻ: പ്രകാശ് രാജ്

Prakash Raj

ഹൈദരാബാദ്∙ ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങൾ തള്ളി നടൻ പ്രകാശ് രാജ്. അവർ പറയുന്നത് താൻ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാൽ താൻ മോദി, അമിത് ഷാ, ഹെ‍ഡ്ഗെ വിരുദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ സാധിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മോദിയെ പിന്തുണയ്ക്കുന്നവർ ആഘോഷമാക്കിയപ്പോൾ പ്രതികരിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തയാറായില്ല. യഥാർഥ ഹിന്ദുവിന് അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമർശനവുമായി പലപ്പോഴും രംഗത്തെത്തുന്ന നടനാണ് പ്രകാശ് രാജ്. കഴിഞ്ഞ ദിവസം പ്രകാശ് രാജ് സംസാരിച്ച വേദി യുവമോർച്ച പ്രവർത്തകർ അദ്ദേഹം പോയതിനു പിന്നാലെ ഗോമൂത്രമൊഴിച്ചു കഴുകിയത് വിവാദമായിരുന്നു.

related stories