Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിൽ പാക് വെടിവയ്പ്; ആലപ്പുഴ സ്വദേശി ജവാന് വീരമൃത്യു

Indian Army Sam Abraham

സുന്ദർബാനി(ജമ്മു)∙ കശ്മീരിൽ പാക് വെടിവയ്പിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കരസേനാംഗമായ ലാൻസ് നായിക് സാം ഏബ്രഹാം (35) ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു വെടിവയ്പുണ്ടായത്. ജമ്മു അഗ്നൂർ സുന്ദർബാനി മേഖലയിലായിരുന്നു വെടിവയ്പ്.

ഇന്ത്യൻ സേനയും അതിശക്തമായി തിരിച്ചടിച്ചു. അതിനിടെയായിരുന്നു സാമിനു ഗുരുതരമായി പരുക്കേറ്റത്. ചികിത്സ തേടിയെങ്കിലും വീരമൃത്യു വരിക്കുകയായിരുന്നു.

മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണു ഭാര്യ. ഒന്നര വയസ്സു പ്രായമുള്ള പെൺകുട്ടിയുമുണ്ട്.