Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവീൺ തൊഗാഡിയയ്ക്ക് എതിരായ കേസ് പിൻവലിച്ച് രാജസ്ഥാൻ പൊലീസ്

Praveen Togadia

ജയ്പുർ ∙ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയ്ക്കെതിരെ രാജസ്ഥാനിൽ റജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചു. കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ രാജസ്ഥാൻ പൊലീസ് കോടതിയിൽ സമർപ്പിച്ചു. 15 വർഷം മുൻപ് ഗംഗാനഗറിൽ നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയതിന് പൊലീസ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. 

ഈ കേസിൽ അറസ്റ്റ് വാറണ്ടുമായി രാജസ്ഥാൻ പൊലീസ് അഹമ്മദാബാദിൽ എത്തിയെങ്കിലും തൊഗാഡിയ പിടികൊടുത്തിരുന്നില്ല. തുടർന്ന് അവശനിലയിലായ തൊഗാഡിയ, ആശുപത്രി വാസത്തിനു ശേഷം രാജസ്ഥാൻ, ഗുജറാത്ത് പൊലീസുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. തുടർന്നാണ് കേസ് പിൻവലിക്കാനുള്ള രാജസ്ഥാൻ പൊലീസിന്റെ തീരുമാനം.