Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു തടാകത്തിൽ വൻ തീപിടിത്തം

bengaluru-lake-fire ഈ കത്തുന്നതു വെള്ളം: ബെംഗളൂരു ബെലന്തൂർ തടാകത്തിലെ രാസമാലിന്യം കലർന്ന വെള്ളം കത്തി ഉയരുന്ന പുക.

ബെംഗളൂരു ∙ നഗരമധ്യത്തിലെ ബെലന്തൂർ തടാകത്തിൽ വിഷപ്പത കത്തി വൻ തീപിടിത്തം. തടാകത്തോടു ചേർന്നുള്ള ആർമി സർവീസ് കോർ കോളജ് ആൻഡ് സെന്റർ (എഎസ്‌സി) ട്രെയിനിങ് മേഖലയിലേക്കും പടർന്ന തീ അണയ്ക്കാൻ അയ്യായിരത്തോളം സൈനികർ രംഗത്തിറങ്ങി.

കിലോമീറ്ററുകൾ അകലെ വരെ പുക ദൃശ്യമായി. സൈനികരുടെ സമയോചിത ഇടപെടൽ മൂലം ജനവാസ കേന്ദ്രങ്ങളിലേക്കു പടർന്നില്ല.

ബെലന്തൂർ തടാകത്തിലെ തീ നേരത്തെ ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സമീപകാലത്തെ ഏറ്റവും വലിയ തീപിടിത്തമാണ് ഇന്നലെയുണ്ടായത്. തടാകത്തിലേക്കു രാസമാലിന്യം ഒഴുക്കുന്നതു തടയാൻ നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ ശക്തമായി ഇടപെട്ടിരുന്നു.