Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് അനുകരിക്കുന്നത് മോദിയുടെ വികസന മാതൃക: യോഗി ആദിത്യനാഥ്

Yogi Adityanath Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. (ഫയൽചിത്രം)

ലക്നൗ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ ട്രംപിനുപോലും പ്രചോദനമാണെന്നും ആദിത്യനാഥ് പറഞ്ഞു.

‘അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നു ട്രംപിനോടു ചോദിച്ചപ്പോൾ, ഇന്ത്യയുടെ വളർച്ചയ്ക്കായി മോദി പ്രവർത്തിക്കുന്നതുപോലെ എന്നായിരുന്നു മറുപടി. ഇതു പ്രധാനമന്ത്രി മോദിക്കു മാത്രമല്ല, 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ട്രംപിന്റെയും മോദിയുടെയും വികസനമാതൃക സമാനമാണ്.’– വിശ്വഹിന്ദു പരിഷത്തിന്റെ ‘ശാന്ത് സമ്മേളന’ത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

related stories