Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എലിൽ കൊൽക്കത്തയെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് പുണെ

ISL1 ഐഎസ്എലിൽ പൂണെ സിറ്റി എഫ്സി- എടികെ മൽസരത്തിൽനിന്ന്. ചിത്രം: ഐഎസ്‍എൽ

പുണെ∙ ഐഎസ്എല്ലിൽ കൊൽക്കത്തയെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് പുണെ സിറ്റി എഫ്സിയുടെ തേരോട്ടം. ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലെ ആരാധകർക്കു മുന്നില്‍ മികച്ച കളിയാണു പുണെ പുറത്തെടുത്തത്.

32–ാം മിനിറ്റിൽ ആദിൽ ആദില്‍ ഖാനാണു പുണെയ്ക്കായി ആദ്യ ഗോൾ നേടിയത്. 59-ാം മിനിറ്റില്‍ ഡിഗോ കാര്‍ലോസും 77-ാം മിനിറ്റില്‍ രോഹിത് കുമാറും കൊൽക്കത്തയുടെ വല കുലുക്കി. അവസരങ്ങൾ കിട്ടിയിട്ടും കൊൽക്കത്തയ്ക്കു മറുപടി കൊടുക്കാനായില്ല. ആറാം വിജയം നേടിയ പുണെ 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 12 പോയിന്റുമായി പത്താമതാണ് എടികെയുടെ സ്ഥാനം.