Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ബന്ധത്തെക്കുറിച്ച് വിഎസിന്റെ കത്ത് യാഥാർഥ്യ ബോധത്തോടെ: ചെന്നിത്തല

Ramesh Chennithala

കാസർകോട്∙ കോൺഗ്രസ്- സിപിഎം സഹകരണത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സിപിഎം കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്ത് യാഥാർഥ്യ ബോധമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ്സിന്റെ അഭിപ്രായത്തെ തള്ളിയ കേരളഘടകത്തിന്റെ നിലപാടു ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂവെന്നും ചെന്നിത്തല പറഞ്ഞു.

കെ.എം. മാണി എല്ലാക്കാലത്തും യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോൺഗ്രസിന് ഏതു നിമിഷവും യുഡിഎഫിലേക്കു മടങ്ങിവരാം. വെന്റിലേറ്ററിൽ കിടക്കുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം കോൺഗ്രസിനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

related stories