Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബന്ധിപ്പിക്കാത്ത ആധാർ ഡയറക്ടറുടെ ഫോൺ വിച്ഛേദിച്ചു

Aadhaar Card ആധാർ കാർഡ്.

ബെംഗളുരു∙ ഇന്ത്യക്കാരെല്ലാം മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നു വ്യാപക പ്രചാരണം നടത്തുന്നതിനിടെ ഇതേകാരണത്തിനു ഫോൺ കണക്‌ഷൻ വിച്ഛേദിക്കപ്പെട്ടു യുഐഡിഎഐ പദ്ധതി ഡയറക്ടർ. കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറക്ടർ എച്ച്.എല്‍.പ്രഭാകറിന്റെ ഫോണ്‍ കണക്‌ഷനാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ മൊബൈൽ കമ്പനി താൽക്കാലികമായി വിച്ഛേദിച്ചത്.

സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചാരണത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചത് യുഐഡിഎഐയ്ക്കു ക്ഷീണമായി. അഞ്ചു ദിവസം മുൻപ് ഒറ്റത്തവണ പാസ്‍വേഡ് (ഒടിപി) ഉപയോഗിച്ചു സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നതാണെന്നും എന്നിട്ടും വിരലടയാളം ആവശ്യപ്പെട്ടു മൊബൈൽ കമ്പനി കണക്‌ഷൻ വിച്ഛേദിച്ചതാണെന്നും പ്രഭാകർ പറഞ്ഞു.