Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു; പാക്ക് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി

Indian army ഇന്ത്യൻ സൈന്യം(ഫയൽ ചിത്രം)

ജമ്മു ∙ വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിൽ‌ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി. പാക്ക് ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ മാങ്കോക്കിൽ വെച്ച് വെടിയേറ്റ് ചികിൽസയിലായിരുന്ന ജവാൻ സി.കെ. റോയിയാണ് മരണത്തിനു കീഴടങ്ങിയത്. പാക്ക് വെടിവെപ്പില്‍ പരുക്കേറ്റ ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

വ്യാഴാഴ്ച ഒരു ബിഎസ്എഫ് ജവാനും പെൺകുട്ടിയുമാണ് പാക്ക് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെള്ളിയും ശനിയും നാലു പേർ വീതവും മരിച്ചു. ഇതിൽ സാധാരണക്കാരും സൈനികരും ഉൾപ്പെടുന്നു. ശനിയാഴ്ചത്തെ ആക്രമണങ്ങളിൽ 16 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കനത്ത വെടിവയ്പിനെ തുടർന്ന് മേഖലയിൽ നിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. ആർഎസ് പുര, അമിയ, റാംഗർ എന്നീ മേഖലകളിലാണ് പാക്കിസ്ഥാൻ ദിവസങ്ങളായി വെടി നിർത്തല്‍ കരാർ ലംഘനം തുടരുന്നത്.