Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

Accident ദേശീയപാത പൊയിനാച്ചിയിൽ ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്കു മറിഞ്ഞ ഓട്ടോറിക്ഷ തകർന്ന നിലയിൽ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

പൊയിനാച്ചി (കാസർകോട്) ∙ ദേശീയപാതയിൽ പൊയിനാച്ചിയിൽ ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ചട്ടംചാൽ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകൾ വിസ്മയ (13) എന്നിവരാണു മരിച്ചത്. ഗുരുതരമായ പരുക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവർ ഖാദറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ബഡിച്ചാലിൽനിന്നു പുല്ലുരിലേക്കു പോകുവായിരുന്നു ഓട്ടോ. കാഞ്ഞങ്ങാടു ഭാഗത്തുനിന്നു കാസർകോടേക്കു വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. സ്വകാര്യബസ് കണ്ടക്ടറാണ് രാജന്‍. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയ‌ത്.

Accident1 പൊയിനാച്ചിയിൽ വാഹനാപകടത്തിൽ മരിച്ച ശോഭയും മകൾ വിസ്മയയും. ചിത്രം: മനോരമ