Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ സംസ്കാരം നാളെ

sam-abraham-father-abraham-john ജമ്മുവിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ലാൻസ് നായിക് സാം ഏബ്രഹാമിന്റെ പിതാവ് ഏബ്രഹാം ജോൺ മാവേലിക്കരയിലെ വീട്ടിൽ.

മാവേലിക്കര ∙ ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ വെ‍ടിവയ്പിൽ വീരമൃത്യു വരിച്ച കരസേന ലാൻസ് നായിക് സാം ഏബ്രഹാമിന്റെ (35) മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.

Read more at: സൈനികന്റെ അമ്മയുടെ കണ്ണീർ: വിങ്ങിപ്പൊട്ടി കലക്ടർ ...

Read more at: ബെൽറ്റഴിച്ച് പപ്പയുടെ കൈപിടിച്ചു മടങ്ങാതെ...

Read more at: പിറവിയുടെ സന്തോഷത്തിനിടെ നിഴലായി വേർപാടിന്റെ വേദന ...

മൃതദേഹം ഇന്നു രാവിലെ ഡൽഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ പ്രത്യേക ആംബുലൻസിൽ രാവിലെ ഒൻപതു മണിയോടെ മാതൃവിദ്യാലയമായ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ എത്തിച്ചു പൊതുദർശനത്തിനു വയ്ക്കും. തുടർന്നു വിലാപയാത്രയായി വീട്ടിലെത്തിക്കും.

ജമ്മുവിലെ അഖ്നൂർ സുന്ദർബനിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് ആണു സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ആർ.രാജേഷ് എംഎൽഎ, ജില്ലാ കലക്ടർ ടി.വി.അനുപമ തുടങ്ങിയവർ സാമിന്റെ വീട്ടിലെത്തി.