Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നീക്കം: പ്രതിപക്ഷത്തു ഭിന്നത

Justice Dipak Misra ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ സിപിഎമ്മിന്റെ ഇംപീച്ച്മെന്‍റ് നീക്കത്തിനു തുടക്കത്തിലേ തിരിച്ചടി. പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ല. സിപിഎം നീക്കത്തെക്കുറിച്ച് ആലോചിക്കാന്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വൈകിട്ട് യോഗം വിളിച്ചു. രാഹുലിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും. കോണ്‍ഗ്രസിന‌‌‌െ കൂടാതെ ഡിഎംകെ, എസ്പി എന്നിവരും പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നാണു സൂചന. ഇംപീച്ച്മെന്‍റിനു സിപിഎം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടിയിരുന്നു.