Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ചേശ്വരത്ത് പാളം മുറിച്ചുകടക്കവെ ട്രെയിൻ തട്ടി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Kasargod ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചതറിഞ്ഞു മഞ്ചേശ്വരം റയിൽവേ സ്റ്റേഷനിലെത്തിയ നാട്ടുകാർ. ചിത്രം∙ മനോരമ

കാസർകോട്∙ മഞ്ചേശ്വരത്ത് മൂന്നുവയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. പൊസോട്ടെ പരേതനായ കെ.ടി.അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മകൻ താമിൽ (മൂന്ന്) എന്നിവരാണു മരിച്ചത്. വിവരമറിഞ്ഞു മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.

പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ കടന്നുപോയ ഉടനെ ഇവർ പാളം മുറിച്ചു കടക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയത്ത് മംഗളൂരു ഭാഗത്തുനിന്ന് അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്.

related stories