Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി കോഹ്‍ലിപ്പട; അനായാസ ജയത്തോടെ 2–0ന് മുന്നിൽ

Kuldeep Chahal Kohli വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചാഹലും കുൽദീപും കോഹ്‍ലിയും.

സെഞ്ചൂറിയൻ ∙ കൊൽക്കത്ത ഈ‍ഡൻ ഗാർഡൻസിൽ സ്വന്തം കാണികൾക്കു മുന്നിൽപോലും ഇത്ര ലാഘവത്തോടെ കളിക്കാൻ ഇന്ത്യയ്ക്കാകുമോ? സംശയമാണ്. ഹോം മൈതാനം പോലെ ഇന്ത്യയ്ക്കു വഴങ്ങിക്കൊടുത്ത സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ ബോളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ ഒൻപതു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 118 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാക്കിയായത് 177 പന്തുകൾ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ബാക്കിയായ 17.4 ഓവറുകൾ കൂടി പരിഗണിച്ചാൽ, ഇന്ത്യയുടെ മിടുക്കു മൂലം ഈ മൽസരത്തിൽ എറിയാതെ പോയത് 47.1 ഓവർ. അതായത് 283 പന്തുകൾ!

സ്കോർ: ദക്ഷിണാഫ്രിക്ക – 32.2 ഓവറിൽ 118ന് പുറത്ത്, ഇന്ത്യ – 20.3 ഓവറിൽ ഒന്നിന് 119

കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച യുസ്‌വേന്ദ്ര ചാഹൽ ബോളിങ്ങിലും 24–ാം അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ (പുറത്താകാതെ 51) ബാറ്റിങ്ങിലും മുന്നിൽനിന്ന് നയിച്ചതോടെയാണ് ഇന്ത്യ അനായാസം ജയത്തിലെത്തിയത്. ഇതോടെ ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മൽസരം ബുധനാഴ്ച നടക്കും. അതിനിടെ, ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ടു റൺസ് മാത്രം വേണ്ടപ്പോൾ ലഞ്ചിന് പിരിയാൻ നിർദ്ദേശിച്ച അംപയറിന്റെ തീരുമാനവും മൽസരത്തിനിടയിലെ കൗതുകമായി. ഇത് ഇരു ടീമുകളുടെയും വിമർശനത്തിനും കാരണമായി. ലഞ്ചിനു ശേഷം തിരിച്ചെത്തിയ ധവാനും കോഹ്‍ലിയും ഒൻപതു പന്തുകൾക്കുള്ളിൽത്തന്നെ മൽസരം പൂർത്തിയാക്കുകയും ചെയ്തു.

മൽസരത്തിന്റെ വിശദമായ റിപ്പോർട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

related stories