Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ബജറ്റ് പ്രഭാഷണം ഇന്ന്

AJIT-RANA ഡോ. അജിത് റാനഡെ

കൊച്ചി∙ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള വാർഷിക ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ഡോ. അജിത് റാനഡെയാണു പ്രഭാഷകൻ. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ പത്തൊൻപതാമത്തേതാണിത്. നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചാമത്തെ സമ്പൂർണ ബജറ്റിനെ വിലയിരുത്തി ഡോ. റാനഡെ നടത്തുന്ന പ്രഭാഷണത്തിൽ ബജറ്റ് നിർദേശങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന നിരീക്ഷണങ്ങളുമുണ്ടാകും.

ആദിത്യ ബിർല ഗ്രൂപ്പിന്റെ ചീഫ് ഇക്കോണമിസ്‌റ്റായ റാനഡെ മികച്ച പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ്. മൾട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച്, ഹിൻഡാൽകോ അൽമെക്‌സ് ഏറോസ്‌പേസ് ലിമിറ്റഡ് തുടങ്ങിയവയുടെ ബോർഡിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സമിതികളിലും അംഗമായിരുന്നു. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിന്റെ റിസർച് അഡ്വൈസറി പാനൽ അധ്യക്ഷനാണ്.