Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ ആക്രമണം; അന്വേഷണത്തിന് നിർദേശം

Kureepuzha-Sreekumar കുരീപ്പുഴ ശ്രീകുമാർ.

കടയ്ക്കൽ ∙ കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ ബിജെപി പ്രവർത്തകർ ആക്രമണ ഭീഷണി മുഴക്കിയതായി പരാതി. കൊല്ലം കോട്ടുക്കലിൽ ഒരു ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ആക്രമണ ഭീഷണി. ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി ആക്രമണ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. സംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞു നിർത്തിയത്. പീന്നിടു സംഘാടകർ ഇടപെട്ടു പ്രശ്നം പരിഹരിച്ചശേഷം കവി സ്ഥലത്തു നിന്നും പോയി.

സംഭവത്തിൽ കർശന നടപടിയെടുക്കാൻ പൊലീസിനു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. സംഭവം ഗൗരവമായി കണ്ട് ഊർജിതമായ അന്വേഷണം നടത്താൻ കൊല്ലം റൂറൽ എസ്പിക്കാണു നിർദ്ദേശം നൽകിയത്.

related stories