Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനുവരിയിൽ മലയാളികൾ ചർച്ച ചെയ്ത വാർത്തകൾ: അറിയാം മൂന്നര മിനിറ്റിൽ

ജനുവരി മാസത്തെ ഓരോ ദിവസവും കടന്നുപോയത് വാർത്താ പ്രാധാന്യമുള്ള സംഭവവികാസങ്ങളിലൂടെയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ് കോടിയേരിക്കെതിരെ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം എന്ന വാർത്തയാണു ജനുവരിയിൽ മലയാളികൾ മനോരമ ഓൺലൈനിൽ ഏറ്റവുമധികം വായിച്ചത്. ആരോപണത്തെ പ്രതിരോധിക്കാൻ തനിക്കെതിരെ കേസില്ലെന്ന ദുബായ് പൊലീസിന്റെ സാക്ഷ്യപത്രം 25ന് ബിനോയ് പുറത്തുവിട്ടിരുന്നു. എന്നാൽ ബിനോയ്ക്കെതിരെ സിവിൽ കേസ് എടുത്തിട്ടുണ്ടെന്നും യാത്രാ വിലക്കുണ്ടെന്നതുമാണ് ഇന്നത്തെ പ്രധാന വാർത്ത.

ഗവർണറുടെ നയപ്രഖ്യാപനം, ജെഡിയു യുഡിഎഫ് വിട്ടത്, മന്ത്രിസഭയിലേക്കുള്ള എ.കെ. ശശീന്ദ്രന്റെ രണ്ടാം വരവ്, ശ്രീജിത്തിന്റെ സമരം, മകനെ അമ്മ കൊലപ്പെടുത്തിയത്, ചലച്ചിത്ര താരം ഭാവനയുടെ വിവാഹം, സ്കൂൾ കലോൽസവം തുടങ്ങിയവയും ജനുവരിയിൽ മലയാളികൾ ചർച്ചാവിഷയമാക്കി.

വാർത്തകൾ കൊണ്ടു സംഭവബഹുലമായ മാസമാണ് കടന്നുപോയത്. ജനുവരിയിൽ മനോരമ ഓൺലൈനിൽ വായനക്കാർ ഏറ്റവും അധികം വായിച്ച വാർത്തകളുടെ സംക്ഷിപ്തരൂപം കേൾക്കാം, അറിയാം.