Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ – ഡീസൽ വില കുതിക്കുന്നു; കൂടുതൽ കണ്ണൂരിൽ, കുറവ് എറണാകുളത്ത്

Petrol Pump

തിരുവനന്തപുരം∙ പ്രതിഷേധങ്ങൾക്കിടെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയർന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെട്രോൾ വിലയിൽ വർധനയുണ്ട്. എന്നാൽ ഡീസൽ വില രണ്ടു ദിവസം കൂടിയാണു വർധിച്ചത്. വില ഏറ്റവും കൂടുതൽ കണ്ണൂരും കുറവ് എറണാകുളത്തുമാണ്.

ജില്ല തിരിച്ചുള്ള പെട്രോൾ – ഡീസൽ വില (ലീറ്ററിൽ):

തിരുവനന്തപുരം - 77.25, 69.62
കൊല്ലം - 77.76, 69.74
പത്തനംതിട്ട - 76.6, 68.95
ആലപ്പുഴ - 76.28, 68.64
കോട്ടയം – 76.27, 68.62
ഇടുക്കി - 76.76, 69.07
എറണാകുളം - 75.9, 68.3
തൃശൂർ - 76.43, 68.77
പാലക്കാട് - 76.53, 68.91
കോഴിക്കോട് - 76.23, 68.62
മലപ്പുറം - 76.53, 68.91
വയനാട് - 76.94, 69.26
കണ്ണൂർ - 78.2, 70.47
കാസർകോട് - 76.69, 69.09