Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വീറ്റ് ചെയ്താൽ മതി, ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും: സുഷമ

Sushma-Swaraj കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

റിയാദ്∙ എന്തു പ്രശ്നം ഉണ്ടായാലും അക്കാര്യം  സൂചിപ്പിച്ചു തനിക്കു ട്വീറ്റ് ചെയ്യണമെന്നു പ്രവാസികളോടു കേന്ദ്രമന്ത്രി സുഷമ സ്വരാജ്. മൂന്നുദിവസത്തെ   ഔദ്യോഗിക സന്ദർശനത്തിനു റിയാദിലെത്തിയ കേന്ദ്രമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മുഴുവൻ   ഇന്ത്യക്കാരെയും ജനാദ്രിയ ഉൽസവത്തിലേക്കു ക്ഷണിച്ചുകൊണ്ടാണു സുഷമ, ട്വീറ്റിന്റെ കാര്യം പറഞ്ഞത്.

Read More: ജനാദ്രിയ ഉൽസവത്തിൽ സുഷമയുടെ പ്രസംഗം

ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ പ്രാധാന്യം പരിഗണിച്ചുള്ള സത്വര ഇടപെടലും സാധ്യമായ പരിഹാര  നടപടികളും ഉറപ്പാണെന്നും സുഷമ ഉറപ്പുനൽകി. ഇന്ത്യൻ സ്‌കൂൾ  ഓഡിറ്റോറിയത്തിലെ രണ്ടായിരത്തിലേറെ ആളുകൾ ഹർഷാരവത്തോടെയാണു സുഷമയുടെ വാക്കുകളെ സ്വീകരിച്ചത്.